പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ബലാത്സംഗ കേസിലെ പ്രതിയും ഒരിക്കലും കെടാത്ത ബള്‍ബുമായിരിന്നു ജയിലിലെ പേടി സ്വപ്‌നമെന്ന് ശ്രീശാന്ത്
ഒരൊറ്റ വിവാദംകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇപ്പോഴും കേരളത്തിനകത്തും പുറത്തും ധാരാളം ആരാധകരുള്ള താരമാണ് ശ്രീശാന്ത്. പല കാരണങ്ങളാല്‍ പാതിവഴിയില്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് പോകേണ്ടി വന്ന നിരവധി താരങ്ങളുണ്ട് ഇന്ത്യയില്‍. എന്നാല്‍ ശ്രീശാന്തിനെപോലെ ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്ന താരം വേറെയുണ്ടാവില്ല. തന്റെ വിലക്ക് 7 വര്‍ഷമായി കുറച്ചതിന് ശേഷം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് തിഹാര്‍ ജയിലിലെ ആ ദുരിതജീവതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
കൊലപാതക ബലാത്സംഗ കേസിലെ പ്രതിയുടെ കൂടെയായിരുന്നു തിഹാര്‍ ജയിലല്‍ കഴിയേണ്ടിവന്നത്. അയാള്‍ എന്നും തന്നെ പീഡിപ്പിക്കും. അധിക്ഷേപിച്ചേ എന്തും പറയുകയുള്ളു. എനിക്കയളെ പേടിയായിരുന്നു. എന്തെങ്കെിലും ചെയ്തേ പറ്റൂ എന്നതായിരുന്നു അവസ്ഥ. ഒടുവില്‍ ഞാന്‍ അയാളോട് സംസാരിക്കാന്‍ തുടങ്ങി. അയാളല്ല ജയില്‍ മുറിയില്‍ ഒരു 500 വാട്ടിന്റെ ബള്‍ബായിരുന്നു എന്റെ പ്രധാന പ്രശന്ം. അത് ഒരിക്കലും ഓഫ് ചെയ്യില്ല. എപ്പോഴും കത്തിക്കൊണ്ടേ ഇരിക്കും. ഈ ലൈറ്റ് കാരണം ഒരിക്കലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മണിക്ക് ഉറങ്ങിയാല്‍ രണ്ടര ആകുമ്പോള്‍ ജയിലര്‍ വന്ന് ഉണര്‍ത്തും. ജയിലില്‍ നിന്ന് മോചിതനായിട്ടും ആഘാതത്തില്‍ നിന്നും ഇന്നും മോചിതനായിട്ടില്ല.
ആറേഴ് മാസത്തോളം ഞാന്‍ വിഷാദത്തില്‍ ആയിരുന്നു. ഇതിനിടെ ചുഴലി ദീനവും വന്നു. ഒരുപാട് ചികിത്സകള്‍ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. പിന്നീട് മധു ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം സംഗീതത്തെ ഞാന്‍ കൂട്ട് പിടിച്ചു. പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഞാന്‍ തന്നെ പിന്‍മാറുകയായിരുന്നു. ജയില്‍ ജീവിതവുമായി ഞാന്‍ ഒരു പാട്ട് എഴുതിയിട്ടുണ്ട്. ഞാന്‍ തന്നെ അതിന് ഈണമിട്ടത്. വൈകാതെ തന്നെ മധു ബാലകൃഷ്ണന്‍ അതില്‍ ആലപിക്കും. ശ്രീശാന്ത് പറഞ്ഞു.