Home-bannerKeralaNewsRECENT POSTS
സീറ്റ് ബെല്‍റ്റില്‍ കുരുങ്ങി ശ്രീറാം; കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് തെളിഞ്ഞു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരുന്നു. നേരത്തെ ശ്രീറാമിന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News