ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമില്ല! പരിശോധനാ ഫലം പോലീസിന് കൈമാറി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് രക്തപരിശോധനാ ഫലം. ഈ റിപ്പോര്‍ട്ട് ഡോക്ടര്‍ പോലീസിന് കൈമാറി.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിണെ തുടന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റി. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.
ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശ്രീറാമിനെ മൂന്ന് ദിവസം നിരീക്ഷിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ബാഹ്യമായ പരിക്കുകള്‍ ഇല്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.