CrimeKeralaNewsRECENT POSTS
ലോഡ്ജിലെ കുളിമുറിയില്‍ ജീവനക്കാരന്റെ ഒളിക്യാമറ,വടകരയില്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു,ജീവനക്കാരന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ കുളിമുറി ചിത്രം പകര്‍ത്താന്‍ ജീവനക്കാരന്‍ ശ്രമിച്ചതായി ആരോപണം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. വടകര ബസ് സ്റ്റാന്റിന് സമീപമുള്ള ഹോട്ടലില്‍ പെണ്‍കുട്ടിയും കുടുംബവും ഇന്നലെ രാത്രി മുറിയെടുത്തിരുന്നു. പുലര്‍ച്ചെ പെണ്‍കുട്ടി കുളിയ്ക്കാനായി ബാത്ത് റൂമില്‍ കയറിയപ്പോഴാണ് ജനാലയിലൂടെ ഓരാള്‍ മൊബൈല്‍ വഴി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.ലോഡ്ജിലെ ജീവനക്കാരന്‍ തന്നെയാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് പോലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News