Home-bannerKeralaNewsRECENT POSTS
‘എടോ പോടോ വിളി ഒന്നും വേണ്ട’ പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ ജീവനക്കാരനോട് മോശമായ പെരുമാറിയ പി.സി. ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജോര്‍ജ് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ച സ്പീക്കര്‍ ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നും പറഞ്ഞു.
നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ പി.സി. ജോര്‍ജ് ജീവനക്കാരനെ ഏല്‍പ്പിച്ച കുറിപ്പ് കൈമാറാന്‍ താമസിച്ചതിനാണ് ജീവനക്കാരനെതിരെ ജോര്‍ജ് മോശമായി പെരുമാറിയത്. ഇത് കേട്ട സ്പീക്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പി.സി ജോര്‍ജിനെ ശാസിക്കുകയും ആയിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News