‘മൊബൈല്‍ ടവറായി ഉപഗ്രഹങ്ങള്‍’സ്റ്റാർലിങ്ക് കണക്ടിവിറ്റി നേരിട്ട് ഫോണുകളിലേക്ക് ; ഡയറക്ട് ടു സെൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു
കാലിഫോര്‍ണിയ:ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ സ്‌പേസ് ഫോഴ്‌സ് ബേസിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റില്‍ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളില്ലാതെ മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള ആദ്യ ആറ് ഉപഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഡയറക്ട് ടു സെല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ എന്ന് വിളിക്കുന്ന ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് നിന്നുള്ള മൊബൈല്‍ ടവറുകളെ പോലെയാണ് പ്രവര്‍ത്തിക്കുക. ഭൂമിയില്‍ എവിടെ നിന്നും ഫോണുകളില്‍ കണക്ടിവിറ്റി ലഭിക്കാന്‍ ഇത് സൗകര്യമൊരുക്കും. സാധാരണ ടെലികോം കമ്പനികള്‍ ആഗോള റോമിങ് സേവനങ്ങള്‍ നല്‍കുന്നത് പോലെയാണ് സ്റ്റാര്‍ലിങ്ക് ഡയറക്ട് ടു സെല്‍ സേവനം നല്‍കുക. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സ്റ്റാര്‍ലിങ്കിന്റെ സൗകര്യം പ്രയോജനപ്പെടുത്താനുമാവും.
യുഎസിലെ ടിമൊബൈല്‍, കാനഡയിലെ റോജേഴ്‌സ്, ജപ്പാനിലെ കെഡിഡിഐ, ഓസ്‌ട്രോലിയ ഓപ്റ്റസ്, ന്യൂസിലാന്‍ഡിലെ വണ്‍ എന്‍സീ, സ്വിറ്റസര്‍ലണ്ടിലെ സാള്‍ട്ട്, ചിലിയിലും പെറുവിലുമുള്ള എന്റെല്‍ തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഡയറക്ട് ടു സെല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇതിനകം വലിയ സ്വീകാര്യത നേടാനായിട്ടുണ്ട്. നിലവില്‍ 5000 സജീവ ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിനുണ്ട്. ബുധനാഴ്ച നടത്തിയതിന് സമാനമായ വിക്ഷേപണങ്ങളിലൂടെ ഉപഗ്രഹങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ഡയറക്ട് ടു സെല്‍ സൗകര്യമുള്ള കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭാവിയില്‍ കമ്പനി വിക്ഷേപിച്ചേക്കും. ഇതുവഴി ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായി സ്റ്റാര്‍ലിങ്ക് താമസിയാതെ മാറും.