KeralaNews

കേരളത്തിലേക്ക് ദിവസേന കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വെ

ചെന്നൈ: പൂജാ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് ദിവസേന കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ- തിരുവനന്തപുരം, ചെന്നൈ- മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് ഈ മാസം 27, 28 തീയതികളിലായാണ് സര്‍വീസ് ആരംഭിക്കുക.

പുതിയ സര്‍വീസുകള്‍ ആരംഭിച്ചതിന് പുറമേ സ്റ്റോപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവ റിസര്‍വേഷന്‍ മാത്രമുള്ള സര്‍വീസുകളാണ്. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസും തിരുവനന്തപുരം- സില്‍ചാര്‍ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന. അടുത്തമാസം മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker