സൗമ്യയെ കൊല്ലാന്‍ അജാസ് ഇതിന് മുമ്പും ശ്രമം നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊല്ലാന്‍ പ്രതി അജാസ് ഇതിനു മുമ്പും ശ്രമം നടത്തിയിരുന്നതായി സൗമ്യയുടെ മാതാവിന്റെ മൊഴി. ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പറഞ്ഞു.
അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക അജാസിന് നല്‍കാനായി കഴിഞ്ഞയാഴ്ച അമ്മയ്ക്കൊപ്പം സൗമ്യ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഈ തുക വാങ്ങാന്‍ അജാസ് തയ്യാറായില്ല. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ട് ചെന്നാക്കിയതും അജാസ് തന്നെയാണെന്ന് പോലീസ് പറയുന്നു.
സൗമ്യയ്ക്ക് അജാസില്‍നിന്ന് നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകനും മൊഴിനല്‍കിയിട്ടുണ്ട്. അജാസ് നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പോലീസിനോട് പറയാന്‍ പറഞ്ഞിരുന്നുവെന്നുമാണ് മകന്റെ മൊഴി.