മധുര: തമിഴ്‌നാട്ടില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു. അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നറിഞ്ഞതാണ് മകനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മധുരയിലെ മീനാംബാല്‍പുരത്താണ് ഞെട്ടിക്കുന്ന സംഭവം.
മറ്റൊരു പുരുഷനുമായി അമ്മയ്ക്ക് ബന്ധമുള്ളതായി മനസിലാക്കിയ 19കാരനായ ഓംശക്തി എന്ന യുവാവാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചു കൊന്നത്. അമ്മയുടെ രഹസ്യബന്ധം തിരിച്ചറിഞ്ഞ ഓംശക്തി അമ്മയെ താക്കീത് ചെയ്തുവെങ്കിലും ഇത് വകവെയ്ക്കാതെ അവര്‍ ബന്ധം തുടരുകയായിരുന്നു.
ഇതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News