കോഴിക്കോട്: അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച മകന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മല്‍ ഷാജിയുടെ മകന്‍ അര്‍ജുന്‍ (13) ആണ് മരിച്ചത്.
കോഴിക്കോട് ദേശീയപാതയില്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിക്ക് സമീപം ഇന്നലെ രാവിലെ 8.50-ഓടെയായിരുന്നു അപകടമുണ്ടായത്. അമ്മ ശ്രീദേവി (മഞ്ജു)യുടെ കൊട്ടൂക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. ശ്രീദേവിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി. ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടിയ സ്‌കൂട്ടറിന്റെ പിന്നില്‍ ലോറി തട്ടുകയായിരുന്നു.
നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് ശ്രീദേവി ഇടതുവശത്തേക്കും അര്‍ജുന്‍ റോഡിലേക്കും തെറിച്ചുവീഴുകയുമായിരുന്നു. ലോറിയുടെ പിന്‍ചക്രം കയറിയ അര്‍ജുന്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ ശ്രീദേവി (39)യെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോറി ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.