ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി വീടിന് പുറത്തിറങ്ങുന്ന അച്ഛനെതിരെ പരാതിയുമായി മകന്‍. മകന്റെ പരാതിയില്‍ ഡല്‍ഹി പോലീസ് അച്ഛനെതിരെ കേസെടുത്തു. ഡല്‍ഹിയില്‍ താമസക്കാരനായ 59 വയസ്സുകാരനെതിരെയാണ് ലോക്ക്ഡൗണ്‍ ലംഘനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
<p>30 വയസ്സുകാരനാണ് അച്ഛനെതിരേ പോലീസില്‍ പരാതി നല്‍കിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അച്ഛന്‍ വീടിന് പുറത്തുപോകുന്നുവെന്നായിരുന്നു മകന്റെ പരാതി. എല്ലാദിവസവും രാവിലെയാണ് ഇയാള്‍ പതിവായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയിരുന്നത്. പലതവണ വിലക്കിയിട്ടും അച്ഛന്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News