KeralaNewsRECENT POSTS
മുടിയാനയ് താരപുത്രന്‍ ജനിക്കുമ്പോള്‍ മുടിവെട്ടി മുടിയന്‍ രോഷം പകരുമ്പോള്‍ മുടിയുന്നു സിനിമയും നിര്‍മാണ രംഗവും; പരിഹാസവുമായി സോഹന്‍ റോയ്
ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഹോളിവുഡ് സംവിധായകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സോഹന്‍ റോയ് രംഗത്ത്. സിനിമ രംഗത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കവിതയിലൂടെയാണ് സോഹന്‍ റോയിയുടെ പ്രതിഷേധം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധ സൂചകമായി കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് താരമുടി എന്നാണ് കവിതയ്ക്ക് പേരിട്ടിരിക്കുന്നത്. നാലുവരി കവിതയാണ് സോഹന്‍ റോയി പങ്കുവെച്ചുവെച്ചിരിക്കുന്നത്.
സോഹന്‍ റോയിയുടെ പോസ്റ്റ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News