KeralaNews

കുനിഞ്ഞല്ല, നേരെ തന്നെയാണ് കണ്ടെയ്‌നര്‍ ലോറി പോകുന്നത്; ബെന്നി ജോസഫിനെ പച്ചയ്ക്ക് ട്രോളി നാട്ടുകാർ

കൊച്ചി: വൈറ്റില മേല്‍ പാലത്തിലൂടെ കണ്ടെയ്‌നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്‌സ് ലോറികള്‍ ഇവിടെയതെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം.

വൈറ്റില പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ പാലത്തിന് മുകളിലൂടെ പോകുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ടാണ് ബെന്നി ജോസഫിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

14 ഫീറ്റ് കണ്ടെയ്‌നര്‍ ലോറി, കുനിയാതെ മുട്ടുമടക്കാതെ വൈറ്റില പാലം കയറി ഇറങ്ങുന്ന മനോഹരമായ കാഴ്ച’ എന്നുപറഞ്ഞുകൊണ്ടാണ് ആളുകള്‍ ഇതിന്റെ വീഡിയോകള്‍ പങ്കുവെക്കുന്നത്. കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നും ചിലര്‍ പറയുന്നു.

‘പച്ചയ്ക്ക് പറയുന്നു’ എന്ന പേജിലൂടെയൊക്കെയായിരുന്നു ബെന്നി ജോസഫ് ഈ വിമര്‍ശനം ഉയര്‍ത്തിയത്. ആ പച്ചയ്ക്ക് പറയുന്നവനെ വിളിച്ച് ഇത് കാണിക്കണമെന്നും ഇയാളെ പച്ചയ്ക്ക് രണ്ട് തെറിവിളിക്കാന്‍ നാവുതരിക്കുന്നുണ്ടെന്നും നാട്ടുകാര്‍ കാത്തിരിക്കുകയാണെന്നുമാണ് ചിലരുടെ കമന്റുകള്‍.

ഇത്തരം അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ഘാടന വേദിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു.

‘വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാലത്തില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്നും അത്ര കൊഞ്ഞാണന്മാരാണോ എഞ്ചിനിയര്‍മാര്‍? എന്നുമായിരുന്നു സുധാകരന്‍ ചോദിച്ചത്. അത്തരത്തില്‍ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാര്‍”എന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഇത്തരക്കാര്‍ സ്വന്തം മുഖമില്ലെന്നും നാണമില്ലെന്നും ധാര്‍മികതയില്ലാത്ത ഇവര്‍ ഭീരുക്കളെപ്പോലെ ഒളിച്ചോടുകയാണെന്നും പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍ മാത്രമാണ് ഇവരെന്നും മന്ത്രി പറഞ്ഞിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker