KeralaNews

‘മനുഷ്വത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.., കാവ്യയ്ക്ക് നാണമില്ലേ എന്ന് ചുംബന സമര നായിക രശ്മി ആര്‍ നായര്‍; പഴയ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി:ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര്‍ നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആര്‍ നായര്‍ ചെയ്യാറുള്ളത്. ഫേസ്ബുക്കില്‍ രശ്മി നായര്‍ക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്‌സും ഇഷ്ടം പോലെയാണ്. രശ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലാകുന്നത്.

പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രശ്മി നായര്‍ ഇടയ്ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ട് ആരാധകരെ ഞെട്ടിക്കാറുണ്ട്. രശ്മിയുടെ ഹോട്ടസ്റ്റ് വണ്‍സ് എന്ന ഫോട്ടോയാണ് പണ്ട് വൈറലായത്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത് എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പെട്ട് രശ്മി അറസ്റ്റിലായതോടെ ഈ പ്രൊഫൈലും പോയി ഫോട്ടോ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ, വനിത മാഗസീനില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം കവര്‍ ഫോട്ടോയായി എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ വാര്‍ത്തയ്ക്ക് താഴെ രശ്മി പങ്കുവെച്ച കമന്റാണ് വൈറലായി മാറുന്നത്. അത് മാത്രമല്ല, രശ്മിയെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതിരൂക്ഷമായ ഭാഷയിലായിരുന്നു രശ്മിയുടെ കമന്റ്. ‘ മനുഷ്വത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു..,എന്ന് തുടങ്ങുന്ന കമന്റിന് പിന്നാലെ രശ്മി പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു രശ്മിയ്ക്കെതിരം കമന്റുകളുമായി എത്തിയത്. എന്ത തന്നെ ആയാലും രശ്മിയുടെ കമന്റും മറു കമന്റുകളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

മോഡല്‍ രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്. കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആര്‍ നായര്‍. പത്തനാപുരത്ത് നിന്നും ചെന്നൈ വഴിയാണ് രശ്മി മോഡലിങിലേക്കും ചുംബനസമരത്തിലേക്കും എത്തിയത്.

മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ചിത്രം ആദ്യമായി വരുന്നത് രശ്മിയാണ്. അതോടെയാണ് രശ്മിയുടെ കരിയറില്‍ ഒരു ബ്രേക്കായത്. ആറടി ഉയരത്തില്‍ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടികള്‍ക്ക് മാത്രമേ മോഡലിങ് പറ്റൂ എന്ന ധാരണയ്ക്ക് ഒരു തിരുത്തായിരുന്നു അഞ്ചടി ഉയരക്കാരിയായ രശ്മി.

ചുംബനസമരത്തിന്റെ പിന്നണിയില്‍ രാഹുല്‍ പശുപാലന്‍, അരുദ്ധതി തുടങ്ങിയവര്‍ക്കൊപ്പം ചുംബന സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു രശ്മി ആര്‍ നായരും. സദാചാര പോലീസിങിനെതിരെയാണ് കിസ് ഓഫ് ലവ് എന്ന പേരില്‍ ചുംബന സമര കൂട്ടായ്മ തുടങ്ങിയത്. പരസ്യമായി ചുംബിക്കുന്ന ഈ സമരം നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതാണോ അല്ലയോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

കേരളത്തിലെ കിസ് ഓഫ് ലവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദിലും മുംബൈയിലും കൂട്ടായ്മകള്‍ ഉണ്ടായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ അമ്പതോളം പേരാണ് കിസ് ഓഫ് ലവുമായി എത്തിയത്. കേരളത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടന്ന കിസ് ഓഫ് ലവ് കൂട്ടായ്മയെ ലാത്തിച്ചാര്‍ജും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് അന്ന് നേരിട്ടത്.

രാഹുല്‍ പശുപാലനും രശ്മി നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതോടെ ചുംബനസമരത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. 2014 ല്‍ ചുംബന സമരം നടക്കുമ്പോള്‍ അതിന്റെ മുഖമായി രാഹുലും രശ്മിയും. പല ചാനല്‍ ചര്‍ച്ചകളിലും കിസ്സ് ഓഫ് ലവിനെ പ്രതിനിധീകരിച്ച് ഇവര്‍ എത്തിയിരുന്നു.

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത് സകലരെയും ഞെട്ടിച്ചു. ചുംബന സമരത്തെ എതിര്‍ത്തിരുന്നവര്‍ ഇത് പറഞ്ഞ് രംഗത്തെത്തി. രശ്മിയും രാഹുലും ചുംബന സമരം പെണ്‍വാണിഭത്തിന് മറയാക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണങ്ങളാണ് രശ്മിക്കും രാഹുലിനും എതിരെ ഉയര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker