31.1 C
Kottayam
Thursday, May 2, 2024

പമ്പയില്‍ സോപ്പ് ഉപയോഗിച്ചുള്ള കുളിയ്ക്ക് നിരോധനം

Must read

പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിച്ചു. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്‌നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടേതാണ് നടപടി. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണു സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

ശബരിമല തീര്‍ഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീര്‍ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍ മലിനീകരിക്കപ്പെടും. മാലിന്യ സംസ്‌കരണത്തിന്റെ അഭാവമാണ് മുഖ്യകാരണം. വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ പോലും പമ്പ മലിനമാക്കുന്നവര്‍ക്കെതിരെ ജല നിയമം അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പമ്പയില്‍ മലിനീകരണ നിരോധം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week