പയ്യന്നൂര്‍: ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന സ്വര്‍ണക്കടയ്ക്കുള്ളില്‍ മുട്ടയിട്ട് അടയിരുന്ന് പെരുമ്പാമ്പ്. പയ്യന്നൂര്‍ ടൗണില്‍ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയിലാണ് 20 മുട്ടകളിട്ട് പെരുമ്പാമ്പ് അടയിരുന്നത്. ലോക്ക് ഡൗണ്‍ തുടങ്ങിയ അന്ന് പൂട്ടിയതാണ് സ്വര്‍ണക്കട. വൃത്തിയാക്കാന്‍ വേണ്ടി ഉടമ സജിത്ത് ഇന്നലെ കട തുറന്നപ്പോള്‍ കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയില്‍ പഴയ സാധനങ്ങള്‍ക്കിടയില്‍ പെരുമ്പാമ്പിനെ കാണുകയായിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യുവര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായായെന്ന് പവിത്രന്‍ പറഞ്ഞു. 3 മീറ്റര്‍ നീളവും 24 കിലോ തൂക്കവുമുണ്ട്. മുട്ട വിരിയുന്നതുവരെ പെരുമ്പാമ്പ് ഇനി വനം വകുപ്പിന്റെ സുരക്ഷിത കേന്ദ്രത്തിലുണ്ടാകും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News