ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു!
മലപ്പുറം: ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡി.ഡി.ഇ ഓഫീസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.
ഓഫീസിന്റെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ തിരയുന്നതിനിടയിലാണ് സുബ്രഹ്മണ്യനെ പാമ്പു കടിച്ചത്. ഇതിന് മുന്‍പും ഓഫീസിനുള്ളില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലര്‍ന്നാണ് ഒഴുകിയിരുന്നത്. ഓഫിസ് കാടും പടലവും കയറിയ അവസ്ഥയിലാണ്.