ഇൻഡോർ : ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊന്നു. മധ്യപ്രദേശില്‍ രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത സാഹു(65), മകള്‍ ജയ സാഹു(42) എന്നിവര്‍ക്ക് പരിക്കേറ്റു,, ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം ഭാര്യയെയും മകളെയും ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ശേഷം ഉറങ്ങുകയിരുന്ന രമേശ് സാഹുവിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഘം വീടുവിട്ടു. രമേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു.. തേജാജി നഗറില്‍ ധാബ നടത്തുന്നയാളാണ് രമേശ് സാഹു. ഇയാൾ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് ഡിഐജി ഹരിനാരായണ്‍ചാരി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. കവര്‍ച്ചക്കും കൊലപാതകത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.