കൊച്ചി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ നാളെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയത് കേസുകളില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ ഇഡി യുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News