NationalNews

ശിവാജി ഗണേശന്റെ മകൻ രാംകുമാർ ബിജെപിയിലേക്ക്

മുൻ കോൺഗ്രസ് എംപിയും തമിഴ് ഇതിഹാസ നടനുമായിരുന്ന ശിവാജി ഗണേശൻ്റെ മകൻ രാംകുമാർ ഗണേശൻ ബിജെപിയിലേക്ക്. തമിഴ്നാട് ബിജെപി നേതാവ് എൽ മുരുഗൻ്റെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച അദ്ദേഹം പാർട്ടിയിൽ അംഗത്വമെടുക്കും.

“ഞാൻ ബിജെപിയിൽ ചേരാൻ പോവുകയാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാവർക്കും ഇഷ്ടമാണ്. പിതാവ് കോൺഗ്രസുകാരൻ ആയിരുന്നെങ്കിൽ എനിക്ക് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാനാണ് ഇഷ്ടം.”- രാംകുമാർ പറഞ്ഞു.

രാംകുമാറിൻ്റെ തീരുമാനത്തിൽ സംസ്ഥാന കോൺഗ്രസ് പാർട്ടി ഖേദം രേഖപ്പെടുത്തി. “ശിവാജിയുടെ മകൻ രാംകുമാർ ബിജെപിയിൽ ചേരുന്നു എന്ന വാർത്ത എന്നെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ആർക്കും ഏത് പാർട്ടിയിലും ചേരാമെങ്കിലും ശിവാജി ഗണേശൻ്റെ മകൻ ബിജെപിയിൽ ചേരുന്നത് വ്യത്യസ്തമാണ്”. കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button