‘കണ്ടു ഞാന്‍ കണ്ണനെ’ വീണ്ടും കിടിലന്‍ പാട്ടുമായി കുഞ്ഞു സിവ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
അച്ഛന്‍ ധോണിയെപ്പേലെ തന്നെ സെലിബ്രിറ്റിയാണ് മകള്‍ കുഞ്ഞു സിവയും. ചെറുപ്രായത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരാണ് കുഞ്ഞു സിവക്കുള്ളത്. സിവയുടെ പാട്ടും ചിത്രങ്ങളും ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ വീണ്ടും മലയാളം പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ കുഞ്ഞു സിവ. ‘കണ്ടു ഞാന്‍ കണ്ണനെ’ എന്നു തുടങ്ങുന്ന ഗാനവുമായാണ് സിവ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സിവയുടെ ഈ പാട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പ് സിവ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ടുപാടി മലയാളക്കരയെ ഞെട്ടിച്ചിരുന്നു. അതുപോലെതന്നെ ‘കണികാണും നേരം’ എന്ന ഗാനവും സിവ പാടിയിരുന്നു. യുട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ വാക്കുകള്‍ വളരെ അനായാസമാണ് സിവ പഠിച്ചെടുക്കുന്നത്.
https://www.instagram.com/p/B6aY__AnUx0/?utm_source=ig_web_copy_link