News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു; സഹോദരി അടക്കം ആറുപേര്‍ പിടിയില്‍
ഭോപ്പാല്‍: ഭോപ്പാലില്‍ സഹോദരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് വേണ്ടി വിറ്റു. ലഹരി മാഫിയയ്ക്കാണ് പെണ്‍കുട്ടിയെ കാഴ്ചവച്ചത്. സംഭവത്തില്‍ 20 വയസുള്ള പെണ്‍കുട്ടിയുടെ സഹോദരിയെയടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചുപേര്‍ക്കാണ് മകളെ കാഴ്ചവെച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് സഹോദരിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. കൗണ്‍സിലിങ്ങിന് വിധേയമാക്കിയ പെണ്‍കുട്ടി, നടന്ന സംഭവങ്ങള്‍ വിശദീകരിച്ചതായി ഗാന്ധി നഗര്‍ എസ്.എച്ച്.ഒ നീലേഷ് അവാസ്തി പറഞ്ഞു.
13 വയസ്സുള്ളപ്പോഴാണ് തന്നെ സഹോദരി ലഹരിമാഫിയയ്ക്ക് കാഴ്ചവച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. മറ്റൊരാള്‍ക്ക് 2000 രൂപയ്ക്കാണ് തന്നെ വിറ്റതെന്നും പറഞ്ഞു. ഇയാളെ പോലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ പീഢനക്കുറ്റം ചുമത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News