KeralaNewsRECENT POSTS
വൈകി കിട്ടിയ നീതി; സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു
വയനാട്: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരസ്യമായി രംഗത്തെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയുടെതാണ് ഉത്തരവ്. ‘ജസ്റ്റിസ് ഫോര്‍ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഇതിന് എതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാനടക്കം അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News