ആക്ടിംഗല്ല.. ഒറിജിനലാണ്, വാക്സിൻ സ്വീകരിച്ച് റിമി ടോമി

കൊച്ചി:കൊവിഡ് രണ്ടാം തരം​ഗത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. സാമൂഹിക അകലം പാലിച്ചും സാനിറ്റൈസ് ചെയ്തും ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചും വാക്സീൻ സ്വീകരിച്ചുമൊക്കം മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് കേരളക്കരയും. വാക്സീൻ എടുത്ത വിശേഷങ്ങൾ സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വാക്സിൻ സ്വീകരിക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ​ഗായിക റിമി ടോമിയും വാക്സീൻ സ്വീകരിച്ചിരിക്കുകയാണ്.

കൊവിഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നതിന്റെ ചിത്രമാണ് റിമി പങ്കുവച്ചത്. ഒപ്പം രസകരമായ കുറിപ്പും താരം പങ്കുവച്ചു. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ച വിശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഷെയർ ചെയ്യുകയാണ് റിമി

“കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇഞ്ചക്ഷൻ അത്രയേ ഉള്ളൂ. എക്സ്‌പ്രഷൻ കൂടുതൽ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമി കുറിക്കുന്നത്. എല്ലാവരും പെട്ടെന്ന് കോവിൻ ആപ്പിൽ കയറി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കൂവെന്നും റിമി ആവശ്യപ്പെടുന്നു.