തിരുവനന്തപുരം: ചാരായം കടത്തുന്നതിനിടെ കവിയും ഗായകനുമായ അബ്കാരി കേസ് പ്രതി പിടിയില്‍. ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ചന്ദ്രമോഹനന്റെ മകന് വെള്ള ഷിബുവെന്ന ഷിബുവാണ് (38) എക്സൈസ് എന്ഫോഴ്മെന്റ്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്.
നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ഷിബു ഇപ്പോള്‍ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്. വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം വാഹന പരിശോധനയ്ക്കിടെയാണ് 5 ലിറ്റര്‍ ചാരായവുമായി ബൈക്കില്‍ വരികയായിരുന്ന ഷിബു പിടിയിലായത്. ഷിബുവിന്റെ വീട്ടില്‍ നിന്നും 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News