ഒറ്റനോട്ടത്തില്‍ സില്‍ക്ക് സ്മിത തന്നെ! സോഷ്യല്‍ മീഡിയയില്‍ താരമായി സില്‍കിന്റെ അപര
തെന്നിന്ത്യന്‍ സിനിമയിലെ ഹോട്ട് ആന്റ് ഗ്ലാമര്‍ താരമായിരുന്നു സില്‍ക്ക് സ്മിത. താരത്തിന്റെ മരണത്തില്‍ ദുരൂഹത ഇന്നും തുടരുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ സ്മിത അഭിനയിച്ചു. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും സ്മിത വേഷമിട്ടു. മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം സില്‍ക്ക് സ്മിത വേഷമിട്ടു.
36ാം വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും ആരാധകര്‍ ഏറെയുള്ള സില്‍ക്ക് സ്മിതയുടെ അപരയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക്ക് വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ.
സില്‍ക്ക് സ്മിതയുടെ പുനര്‍ജന്മമാണോ എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് മറ്റു ചിലര്‍ പറയുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച പേസക്കൂടാത് എന്ന ഗാനത്തിനൊപ്പം ചെയ്ത ടിക് ടോക്ക് വീഡിയോയാണ് വൈറലയത്.
சிலுக்கு 😍😍 pic.twitter.com/cIaGRpikWV
— ⭐கருப்பு மன்னன் ⭐️ (@yaar_ni) October 10, 2019