EntertainmentFeaturedNews
തമിഴ് താരങ്ങളായ തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?
തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും നടന്‍ ചിമ്പുവും വിവാഹിതരാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.37 കാരിയായ തൃഷ നേരത്തെ തെന്നിന്ത്യന്‍ നടന്‍ റാണ ദഗ്ഗുപതിയുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. 2015ല്‍ വ്യവസായിയായ വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചിമ്പുവും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. നയന്‍താരയുമായി പിരിഞ്ഞ ചിമ്പു നടി ഹന്‍സികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.2010ല്‍ പുറത്തിറങ്ങിയ, ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.37 കാരനാണ് ചിമ്പു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News