KeralaNewsRECENT POSTS
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. വ്യാഴാഴ്ച രാവിലെ നാലു ഷട്ടറുകള്‍ അരയടി കൂടിയാണ് ഉയര്‍ത്തിയത്. ബുധനാഴ്ച ഒന്നരയടി ഉയര്‍ത്തിയിരുന്നു. രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്ന് ക്രമാതീതമായി വെള്ളം എത്തിയതിനെ തുടര്‍ന്നാണ് രാവിലെ വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News