കാത്തിരിപ്പിന് വിരാമം; ശുഭരാത്രി ജൂലൈ ആറിന് തീയേറ്ററുകളിലേക്ക്
ദിലീപ്-അനു സിതാര ജോഡികളെ നായികാനായകന്മാരാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’ ജൂലൈ ആറിന് തിയേറ്ററുകളില്‍ റിലീസിനെത്തും.
മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്നാണ് സിനിമാരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചത്.
സിദ്ധീഖ്, നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.