Home-bannerKeralaNews
വെള്ളിയും ഞായറും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പരിധിയില്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വ്യാപരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. വ്യാപാര വ്യവസായ ഏകോപന സമതിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.
എം.എല്‍എ, ആര്‍.ഡി.ഒ, പോലീസ് എന്നിവരുമായി മര്‍ച്ചന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൂടാതെ മുവാറ്റുപുഴ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഈ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അണുനശീകരണം നടത്തുമെന്നും വ്യാപാര വ്യവസായ ഏകോപന സമതി പ്രസഡന്റ് അജ്മല്‍ ചക്കുങ്ങല്‍ പറഞ്ഞു.
തുറന്നു പ്രവൃത്തിക്കുന്ന ദിവസങ്ങളില്‍ മാസ്‌ക്ക് ധരിയ്ക്കാത്തവരെ ഒരു കാരണവശലും സ്ഥാപനങ്ങളില്‍ കയറ്റരുതെന്ന് ഉടമകള്‍ക്ക് സംഘടനയുടെ ഭരവാഹികള്‍ നിര്‍ദ്ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News