News
അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; എട്ടു പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വിസ്‌കോണ്‍സിനിലെ മേഫെയര്‍ മാളിലാണ് സംഭവം. അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല.
പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമി ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
20നും 30നും ഇടയില്‍പ്രായമുള്ള വെള്ളക്കാരനാണ് ആക്രമിയെന്നാണ് പോലീസ് കണ്ടെത്തല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News