CrimeKeralaNewsRECENT POSTS
പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് അയല്‍വാസിയുടെ ടെറസില്‍
എറണാകുളം: പോത്താനിക്കാട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ ഇന്ന് രാവിലെയാണ് പ്രസാദ് മരിച്ചു കിടക്കുന്നത് കാണപ്പെട്ടത്. പ്രസാദിന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ്. കൊല്ലപ്പെട്ട പ്രസാദ് സജീവന്റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News