‘ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത’; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് ഷോണ്‍ ജോര്‍ജ്
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയില്‍ മുന്നണിയിലെ നേതാക്കളടക്കമുള്ളവര്‍ പരോക്ഷമായും പ്രത്യക്ഷമായും ജോസ് കെ മാണിയടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. അതിനിടയിലാണ് പി സി ജോര്‍ജിന്റെ മകനും കേരള ജനപക്ഷം യുവജനവിഭാഗം നേതാവുമായ ഷോണ്‍ ജോര്‍ജു രംഗത്തെത്തിയിരിക്കുന്നത്.
ജോസ് കെ മാണിക്കും ഭാര്യക്കും നേരെയാണ് ഷോണിന്റെ വിമര്‍ശനം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ മാണിയുടെ നിലപാടുകള്‍ മാത്രമാണ് കാരണമെന്നാണ് ഷോണ്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.
ഷോണിന്റെ കുറിപ്പ്
അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ ……ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകള്‍ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ.