ലണ്ടന്‍: കൊവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യതയെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് ഇതുസംബന്ധിച്ച് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ രക്തത്തിലെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തിയത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാത്തവര്‍ക്കാണ് തുടര്‍ന്നും രോഗബാധയ്ക്ക് സാധ്യത. എന്നാല്‍ വീണ്ടും രോഗബാധ ഉണ്ടായാല്‍ ലക്ഷണങ്ങള്‍ എന്താണെന്ന് അവ്യക്തമാണ്. ഇതുസംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
രോഗലക്ഷണങ്ങള്‍ കണ്ടെത്തി ആദ്യ 37 ദിവസങ്ങള്‍ക്കു ശേഷമാണ് പഠനത്തിനായി ആന്റിബോഡി ശേഖരിച്ചത്. രണ്ടാമത്തേത് 86 ദിവസങ്ങള്‍ക്കു ശേഷവും. ആന്റിബോഡി പരിശോധനയിലൂടെ 73 ദിവസം പിന്നിടുമ്പോഴേയ്ക്കും ആന്റിബോഡി നില കുറയുന്നതായാണ് വ്യക്തമായത്.