സുശാന്ത് കഞ്ചാവിന് അടിമ! മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ താന്‍ കഞ്ചാവ് സിഗരറ്റ് ചുരുട്ടി കൊടുത്തിരിന്നുവെന്ന് വീട്ടുജോലിക്കാരന്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഇപ്പോളിതാ അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത് വന്നിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് വരെ താന്‍ കഞ്ചാവിന്റെ സിഗരറ്റ് ചുരുട്ടി കൊടുത്തിരുന്നതായാണ് വീട്ടു ജോലിക്കാരനായ നീരജ് സിങ് മുംബൈ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പലപ്പോഴും കഞ്ചാവ് സിഗരറ്റ് ചുരുട്ടി കൊടുത്തിരുന്നതായും ജോലിക്കാരന്‍ പറയുന്നു.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും റിയ ചക്രബര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും പാര്‍ട്ടി സുശാന്തിന്റെ വീട്ടില്‍ നടക്കും. അപ്പോഴും സിഗരറ്റ് ചുരുട്ടി നല്‍കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. സ്റ്റെയര്‍കേസിന് അടുത്തുള്ള കബോഡിലാണ് ഈ സിഗരറ്റ് സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം, കൊവിഡിനെ തിരിച്ചറിയാനായി സുശാന്ത് ഒരു ആപ്പ് നിര്‍മ്മിച്ചതായി നടി നീത മോഹിന്ദ്ര ഒരു മാധ്യമത്തോട് വ്യക്തമാക്കി. എംഎസ് ധോണി ബയോപിക്കില്‍ സുശാന്തിന്റെ അമ്മയായി വേഷമിട്ട നടിയാണ് നീത മോഹിന്ദ്ര. മൊബൈലിലേക്ക് ഊതിയാല്‍ കൊവിഡ് ബാധിച്ചുവോ എന്ന് തിരിച്ചറിയാന്‍ സാധിക്കും എന്നാണ് സുശാന്തിന്റെ കൊറോണ ആപ്പിനെ കുറിച്ച് നീത പറഞ്ഞത്. ജൂണ്‍ 14ന് ആണ് സുശാന്ത് ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.