പുരുഷന്മാരെ മീടു വിവാദങ്ങളിലേക്ക് തള്ളിവിടുന്നത് ഭക്ഷണരീതിയാണെന്ന് നടി ഷീല
കൊച്ചി: ഭക്ഷണത്തിലെ ചില ഹോര്‍മോണുകളാണ് പുരുഷന്മാരെ മീടു പോലുള്ള വിവാദ കുരുക്കുകളില്‍ ചാടിക്കുന്നതെന്നു നടി ഷീല. ഇപ്പോഴത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വ്യക്തമാക്കി.
പണ്ടുകാലങ്ങളില്‍ 20 വയസിനുശേഷമാണ് യുവതി യുവാക്കള്‍ പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൗമാരക്കാര്‍ വരെ പ്രണയത്തിലാകുന്നു. ഇതെല്ലാം ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളുടെ ഫലമാണെന്നും ഷീല പറഞ്ഞു. താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഇന്ന് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിംഗുകള്‍ നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇതുകാരണം മനസമാധാനത്തോടെ നിലനില്‍ക്കാന്‍ സാധിച്ചെന്നും ഷീല അഭിമുഖത്തില്‍ വ്യക്തമാക്കി.