FeaturedHome-bannerKeralaNews
മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ചു, കായംകുളത്ത് യുവാവ് മരിച്ചു
ആലപ്പുഴ: കൊവിഡ് രോഗബാധയെ തുടർന്നുള്ള അടച്ചുപൂട്ടലിനേതുടർന്ന് കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളത്ത് വാടകക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിെൻറ മകൻ നൗഫലാണ് (38) മരിച്ചത്.
ബീവറേജ് പൂട്ടിയ ശേഷം കഴിഞ്ഞദിവസവും ഷേവിംഗ് ലോഷൻ ഉപയോഗിച്ചിരുന്നു. ശനിയാഴ്ച രാവിലെ അസ്വസ്ഥ തോന്നിയ നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്നു നൗഫൽ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News