മുംബൈ: ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ഖാനെ വെടിവെച്ചു കൊല്ലാന്‍ പദ്ധതിയിട്ട കുപ്രസിദ്ധ ഗുണ്ടാഗ്യാംഗിലെ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. സല്‍മാനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ നിരീക്ഷണം നടത്തുകയും പദ്ധതി നടപ്പാക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നതിനിടയില്‍ മറ്റൊരു കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് അറസ്റ്റിലായത്. ഹരിയാനയിലും മറ്റ് ചില സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയി ഗ്യാംഗില്‍ പെട്ടയാളാണ് ഇയാള്‍.
മുംബൈ മിററാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണില്‍ ഫരീദാബാദില്‍ നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സല്‍മാനെ വധിക്കാനിട്ടിരിക്കുന്ന പദ്ധതിയും പുറത്തു വന്നത്. നാലിലധികം കൊലപാതകങ്ങളില്‍ പ്രതിയായ ഇയാള്‍ സല്‍മാനെ കൊല്ലുക ലക്ഷ്യമിട്ട് ജനുവരിയില്‍ ഹരിയാനയില്‍ നിന്നും മുംബൈയിലേക്ക് എത്തിയിരുന്നു. സല്‍മാന്റെ അപ്പാര്‍ട്ട്മെന്റില്‍ നിരീക്ഷണം നടത്തി താരത്തിന്റെ നീക്കങ്ങള്‍ സശ്രദ്ധം മനസ്സിലാക്കുകയും ചെയ്തിരുന്നു.
സല്‍മാനെ കൊല്ലാന്‍ ലക്ഷ്യമിട്ട് ഇയാള്‍ മുംബൈയില്‍ രണ്ടു ദിവസം തങ്ങിയിരുന്നു. സല്‍മാന്‍ വീട്ടിലേക്ക് വരുന്നതും പോകുന്നതുമെല്ലാം വീക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് രാജസ്ഥാനിലേക്ക് മടങ്ങി. എന്നാല്‍ കൊവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ പദ്ധതി പൊളിയുകയായിരുന്നു. ജൂണ്‍ 24 ന് ഫരീദാബാദിലെ എസ്ജിഎം നഗറില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 15 ന് ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ നിന്നുമായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.
അനേകം കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള രാഹുല്‍ ക്രിമിനല്‍ ഗ്യാംഗ്സ്റ്ററും ലോറന്‍സ് ബിഷ്ണോയി അധോലോക ഗ്യാംഗിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ ഒരാളുമാണ്. 2019 ആഗസ്റ്റില്‍ ജജ്പൂരില്‍ ഇയാള്‍ ഒരാളെ വധിച്ചിരുന്നു. ഡിസംബറില്‍ ഗ്യാംഗിന് വേണ്ടി മാനോട്ടില്‍ മറ്റൊരാളെയും കൊലപ്പെടുത്തി. ഈ വര്‍ഷം ജൂണ്‍ 20 ന് ഭിവാനിയിലും ഒരാളെ തോക്കിനിരയാക്കി.
മാന്‍വേട്ടക്കേസില്‍ പ്രതിയായതോടെയാണ് സല്‍മാന്‍ ബിഷ്ണോയി ഗ്യാംഗിന്റെ നോട്ടപ്പുള്ളിയായി മാറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 1998 ല്‍ ജോധ്പൂരില്‍ ഷൂട്ടിംഗിനിടയില്‍ സല്‍മാന്‍ രണ്ടു മാനുകളെ വേട്ടിയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവ് കിട്ടിയ സല്‍മാന്‍ ജാമ്യത്തില്‍ പുറത്തു വരികയായിരുന്നു. ജൂലൈയിലും സാമൂഹ്യ മാധ്യമങ്ങളില്‍ സല്‍മാന് ഭീഷണി നേരിടേണ്ടി വന്നിരുന്നു. രാഹുലിനെ നിംകാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ സല്‍മാന്റെ സുരക്ഷ മുംബൈ പോലീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.