‘നീലച്ചടയന്‍ ആണോ കഞ്ചാവാണോ?’ ട്രോളന്മാര്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം
യുവ നടന്‍ ഷെയ്ന്‍ നിഗം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനെതിരെ വലിയ തോതില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായിരിന്നു. കഞ്ചാവടിച്ചാണ് ഷെയ്ന്‍ സംസാരിക്കുന്നതെന്നായിരുന്നു ട്രോളും ആരോപണവും. ഇപ്പോള്‍ ഇതിനെ കുറിച്ച് മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.
‘ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. പിന്നെ കുറെ പേര്‍ ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊന്നുമല്ല. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? അതില്‍ ഒരു 80 ശതമാനം ആളുകളും ഞാന്‍ പറഞ്ഞത് ഉള്‍കൊണ്ടിട്ടുണ്ട്’.
‘ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്’. ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണെന്നു ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ട്രോളുകളെല്ലാം പൊളിയാണ്. താന്‍ ആസ്വദിക്കുന്നുണ്ട്.-ഷെയ്ന്‍ പറഞ്ഞു.