KeralaNewsRECENT POSTS
വളാഞ്ചേരി പീഡനം: സി.പി.എം കൗണ്‍സിലര്‍ ഷംസുദ്ദീന് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍; ഇടക്കാല ജാമ്യം ലഭിച്ച പ്രതി ഇന്ന് നെടുമ്പാശേരിയില്‍ എത്തുമെന്ന് സൂചന
കൊച്ചി: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.എം കൗണ്‍സിലര്‍ ഷംസുദ്ധിന് ഇടക്കാല ജാമ്യം ലഭിച്ചു. മഞ്ചേരി സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. അഡ്വ. ആളൂരാണ് ഷംസുദ്ധിനു വേണ്ടി ഹാജരായത്. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷംസുദ്ധീന്‍ ഇന്ന് വൈകിട്ടോടെ നെടുമ്പാശ്ശേരിയില്‍ എത്തുമെന്നും അഭ്യുഹമുണ്ട്.
2016-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വളാഞ്ചേരിയിലെ 32-ാം ഡിവിഷന്‍ മെമ്പറായ ഷംസുദ്ദീന്‍ തന്റെ ഭാര്യ സഹോദരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തുവന്നത്. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍തന്നെ സഹോദരീഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News