Home-bannerKeralaNews
ജോളി അസാധാരണ വ്യക്തിത്വമെന്ന് രണ്ടാംഭര്‍ത്താവ് ഷാജു,കൊലപാതകങ്ങളില്‍ പങ്കില്ല
വടകര: കൂടത്തായി പരമ്പര കൂട്ടക്കൊലപാതക കേസില്‍ ജോളിയെ പൂര്‍ണമായി തള്ളി രണ്ടാം ഭര്‍ത്താവ് ഷാജു.കേസില്‍ താന്‍ നിരപരാധിയാണെന്ന് ഷാജു വ്യക്തമാക്കി.ജോളിയൊരു അസാധാരണ വ്യക്തിത്വം. ജോളിയിലെ ക്രിമിനല്‍ വാസന മനസിലാക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ല, പലനാള്‍ കള്ളി ഒരുനാള്‍ പിടിയിലാവുമെന്ന സ്വാഭാവിക നീതിയാണ് ഇവിടെ നടപ്പിലായിരിയ്ക്കുന്നത്.പലകാര്യങ്ങളെയും താന്‍ ലഘുവായാണ് കണ്ടിരുന്നത്.പലരും തന്നെ വിഡ്ഡിയായാണ് കരുതിയിരുന്നത്.മരിച്ചുപോയ ഭാര്യയ്ക്ക് അന്ത്യചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത് വിഷമിപ്പിയ്ക്കുന്നുവെന്നും ഷാജു പറഞ്ഞു.പരമ്പര കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News