CrimeKeralaNews

സ്വപ്‌ന വാടകഗർഭപാത്രം വാഗ്ദാനംചെയ്തു, ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടിയ്ക്ക് പേരു നിശ്ചയിച്ചു ; ശിവശങ്കറെ കണ്ടിട്ടുപോലുമില്ല: ഷാജ് കിരൺ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവർത്തിച്ച് ഷാജ് കിരൺ. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാൽ സ്വപ്ന വാടക ഗർഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷാജ് കിരൺ പറഞ്ഞു.

വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വാടകഗർഭം ധരിക്കാമെന്ന് സ്വപ്ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നൽകാമെന്ന് പറഞ്ഞെങ്കിലും സ്വപ്ന അത് നിരസിച്ചു. പിന്നീട് വീട്ടിൽ പോയപ്പോൾ തന്റെ മുന്നിൽ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ ഗർഭധാരണം പ്രശ്നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരൺ പറഞ്ഞു.

പ്രശ്നങ്ങളുണ്ടാവുന്നതിൻ്റെ തലേന്നാൾ രാത്രിയും സ്വപ്ന വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് തന്നോട് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഷാജ് കിരൺ പറഞ്ഞു.

എച്ച്ആർഡിഎസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്ന. അവർ പറഞ്ഞതനുസരിച്ചാണ് സ്വപ്ന പിസി ജോർജിനെ കണ്ടത്. എച്ച്ആർഡിഎസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്ന് സ്വപ്ന തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കാണണമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണമെന്നും സ്വപ്നയോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരൺ ആരോപിച്ചു.

ഞാനും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല. വാടക ഗർഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു. സരിത്തിന് വീട്ടിൽനിന്ന് ആരോ പിടിച്ചുകൊണ്ടുപോയെന്ന് സ്വപ്ന തന്നെ ഇങ്ങോട്ട് വിളിച്ച് അറിയിച്ചതാണ്. പിന്നീട് വിജിലൻസാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങളാണ് തന്നെ അറിയിച്ചത്. ശിവശങ്കറിനെ താൻ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും സ്വപ്ന പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്നും ഷാജ് കിരൺ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button