28.4 C
Kottayam
Wednesday, May 15, 2024

സ്ത്രീയെ നാവ് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്; യുട്യൂബ് ചാനലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് ഷാഹിദ കമാല്‍

Must read

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. യുട്യൂബ് ചാനലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഡെയ്‌ലി ഹണ്ടിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷാഹിദാ കമാലിന്റെ പ്രതികരണം. ഭാഗ്യലക്ഷ്മി വിഷയത്തില്‍ യു ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഷാഹിദ ആഞ്ഞടിച്ചു. ഷാഹിദയുടെ വാക്കുകയളിലേക്ക്.

യുട്യൂബ് ചാനലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമാണ്. സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാനായി ഒരു സ്ത്രീയെ നാവ് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ് ചെയ്തത്. വനിതാ കമ്മീഷന്‍ ആദ്യ അധ്യക്ഷയായ ,കേരളത്തില്‍ ഇന്നും സ്ത്രീകളുടെ അഭിമാനമായ കവിയത്രി സുഗതകുമാരി ടീച്ചറെ കുറിച്ച് എത്ര മോശമായാണ് സംസാരിച്ചത്. അവര്‍ കാറില്‍ പോയെന്നാണ് പറഞ്ഞത്. സ്ത്രീകള്‍ക്ക് എന്തേ പുരുഷന്‍മാരുടെ ഒപ്പം കാില്‍ യാത്ര ചെയ്തൂടെ? അതും ഔദ്യോഗിക വാഹനത്തില്‍.ഇത്തരം ആരോപണങ്ങളെയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളുന്നു.

എല്ലാ സ്ത്രീകള്‍ക്കും പുരുഷനെ പോലെ തന്നെ ഈ ലോകത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വീഡിയോയില്‍ പല പുരുഷന്‍മാരുടെ പേര് ചേര്‍ത്താണ് സ്ത്രീകളെ അധിക്ഷേപിച്ചത്. അപ്പോഴൊന്നും ഈ പുരുഷന്‍മാരെ കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നില്ല. ഭാഗ്യലക്ഷ്മിയുംസുഹൃത്തുക്കളും ചേര്‍ന്ന് ചെയ്ത പ്രവൃത്തിയെ ഞാന്‍ അംഗീകരിക്കുന്നില്ല. നിയമത്തിന് മുന്‍പില്‍ അത് തെറ്റാണ്.

സ്ത്രീ എന്ന നിലയില്‍ എന്നെ കുറിച്ച് പറഞ്ഞാലും എന്റെ മനസില്‍ ആദ്യം ഉണ്ടാകുമെന്ന പ്രതികരണം ഇങ്ങനെ തന്നെയാണ് എങ്കിലും നിയമ വാഴ്ചയുള്ള രാജ്യത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. പക്ഷേ അത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ചത് എന്താണെന്നുള്ളതും പ്രധാന വിഷയമാണ്. സ്ത്രീകളെഅധിക്ഷേപിക്കുമ്‌ബോള്‍ സ്വന്തം വീട്ടിലുള്ളവരും ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തെയാണ് വിമര്‍ശിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണെന്നും അവര്‍പറഞ്ഞു.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുന്ന അണികളോട് സഹതാപം മാത്രമാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പല നേതാക്കളും തന്നോട് പ്രതിപക്ഷ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. എന്നാല്‍ ഇതൊന്നും അറിയാതെ പൊട്ടന്‍ കളിക്കുന്ന അണികളോട് തനിക്ക് സഹതാപം മാത്രമാണ് ഉള്ളത്. ഏത് രാഷ്ട്രീയത്തില്‍ വിശ്വസിക്കണമെന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താത്പര്യമാണ്. സ്ഥാനമാനത്തിന് വേണ്ടിയാണ് പോയതെന്നാണ് തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം.

കോണ്‍ഗ്രസിലെന്താ അധികാരത്തിനായി കടിപിടി കൂടുന്ന നേതാക്കള്‍ ഇല്ലേ? സ്ഥാനത്ത് വേണ്ടി തന്നെയല്ലേ അവര്‍ അവിടെ നില്‍ക്കുന്നത്. എംഎല്‍എയാവാനും മന്ത്രിയാവാന്‍ പോരെടുക്കുകയാണ്. അവരുടെ അണികളാണ് സ്ഥാനത്തിന് വേണ്ടിയല്ലേ പോയതെന്ന് ചോദിക്കുന്നത്, ഇതൊക്കെ തനിക്ക് തമാശയായാണ് തോന്നുന്നത്, അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week