ആലപ്പുഴ: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സി.പി.എം പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ പുലിയൂര് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പോലീസ് കേസെടുത്തത്.
വിവാഹമോചനക്കേസില്‍ സഹായിക്കാമെന്ന് പറഞ്ഞാണ് സമീപിച്ചതെന്ന് യുവതി പറഞ്ഞു. ജനുവരി 27നു തന്റെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നു യുവതി മൊഴിനല്‍കി. തുടര്‍ന്നും മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണു പരാതി നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News