CrimeKeralaNews

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു,മാവേലിക്കരയില്‍ അഭിഭാഷകനായ എന്‍.സി.പി നേതാവ് അറസ്റ്റില്‍

മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍ ഒടുവില്‍ അറസ്റ്റില്‍. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ആ നഗ്‌നചിത്രം കാട്ടി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. യുവതി ഒരുമാസം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ഇതുവരെ ഒളിവിലായിരുന്നു.മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാന്‍ ബലമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുമായി ഓച്ചിറ സ്വദേശിയായ യുവതിയാണ് തെളിവുകള്‍ അടക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പീഡന ശേഷം ഇത് തുടരുന്നതിനായി യുവതിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇങ്ങനെ സ്ഥിരമായി പീഡനം നടക്കുകയായിരുന്നു. വിവാഹിതനായ വിവാഹ വാഗ്ദാനം നല്‍കി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇതിനിടെ 12 ലക്ഷം രൂപ തന്റെ കൈയില്‍ തട്ടിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വര്‍ഷം മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ടാണ് അഭിഭാഷകനായ മുജീബിനെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇയാള്‍ മൊബൈലില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്തു. പിന്നീട് തന്റെ സങ്കല്‍പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, രണ്ടാം വിവാഹം കഴിച്ച് ഭാര്യയായി സംരക്ഷിക്കും. ബഹുഭാര്യാത്വം തന്റെ സമുദായത്തില്‍ നിയമപരമായി കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ച് നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ പിടിയുള്ള മുജീബിനെതിരെ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയാറായിരുന്നില്ലെന്ന് യുവതി ആരോപിയ്ക്കുന്നു.

ബലാത്സംഗം, വിശ്വാസവഞ്ചന, സ്ത്രീകളുടെ അഭിമാനത്തതിന് ക്ഷതം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് മുജീബ് എത്തുകയും തന്നെ ബലമായി കീഴ്‌പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹറയ്ക്കും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എംസി ജേസഫൈനും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button