32.3 C
Kottayam
Wednesday, May 1, 2024

ഗുരുതര പ്രമേഹം, 4.5 കി.ഗ്രാം ശരീരഭാരം കുറഞ്ഞു’; കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമെന്ന് എഎപി

Must read

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് എഎപി. കെജ്‌രിവാളിന്‍റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. അതേസമയം, കെജ്‌രിവാൾ ആരോഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാര്‍ ജയില്‍ അതികൃതര്‍ വ്യക്തമാക്കി.

കെജ്‌രിവാള്‍ കടുത്ത പ്രമേഹരോഗിയാണെന്ന് ഡല്‍ഹി മന്ത്രി ആതിഷി എക്‌സില്‍ കുറിച്ചു. ആരോഗ്യവാനല്ലാതിരുന്നിട്ടും രാജ്യത്തിനുവേണ്ടി കെജ്‌രിവാൾ അഹോരാത്രം ജോലിയെടുക്കുകയാണ്. അറസ്റ്റിനു ശേഷം അദ്ദേഹത്തിന്‍റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബി.ജെ.പി ആപായപ്പെടുത്തുകയാണ്. കെജ്‌രിവാളിനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഈ രാജ്യവും ദൈവവും പൊറുക്കില്ല, ആതിഷി എക്‌സില്‍ കുറിച്ചു.

ജയിലിലെത്തുമ്പോള്‍ 55 കി.ഗ്രാം ആയിരുന്നു കെജ്‌രിവാളിന്റെ ശരീരഭാരമെന്നും അതിനുശേഷം മാറ്റമുണ്ടായിട്ടില്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണമാണെന്നും ജയില്‍ അതികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയും യോഗയും ധ്യാനവും കെജ്‌രിവാള്‍ ചെയ്തുവെന്നും അവർ പറഞ്ഞു.

കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയിലെ അളവിന് ഏറ്റക്കുറച്ചിലുകളുണ്ടെന്നും 50-ന് താഴെ വരെ അളവ് കുറഞ്ഞെന്നും റിപ്പോട്ടുകള്‍ വന്നിരുന്നു. ഇത് നിയന്ത്രിക്കാനായി മരുന്നുകളും പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാനായി ഷുഗര്‍ സെന്‍സറും ജയിലിലേക്ക് എത്തിച്ചിരുന്നു. വീട്ടില്‍ നിന്നുള്ള ഭക്ഷണമാണ് ഉച്ചക്കും അത്താഴത്തിനും നല്‍കുന്നത്. അത്യഹിത സാഹചര്യങ്ങള്‍ക്കായി കെജ്‌രിവാളിന്റെ സെല്ലിനടുത്തുതന്നെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും ജയില്‍ അതികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് കെജ്‌രിവാളിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുകൊണ്ടുള്ള കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week