ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ നീട്ടണമെന്ന ആവശ്യമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
<p>രാജ്യത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചത്.</p>
<p>മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ നിരോധനം തുടരണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പടുന്നു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News