കൊച്ചി:സിനിമ സീരിയൽ മേഖലയെയാണ് കൊറോണയും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് സീരിയൽ ചിത്രീകരണം നിർത്തിവെയ്ക്കേണ്ടിയിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം സീരിയൽ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുന്നു. സീരിയൽ ലൊക്കേഷനിലെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News