EntertainmentNews

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി,സീരിയല്‍ താരം ആത്മഹത്യ ചെയ്തു

മുംബയ്: ഹിന്ദി ടെലിവിഷന്‍ താരം മന്‍മീത് ഗ്രേവാള്‍ (32) ആത്മഹത്യ ചെയ്തു. ഭാര്യ അടുക്കളയിലായിരുന്നപ്പോള്‍ ഇദ്ദേഹം കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കസേര വീഴുന്ന ശബ്ദം കേട്ടെത്തിയ ഭാര്യ തൂങ്ങി നില്‍ക്കുന്ന മന്‍മീതിനെരക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിളി കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ മന്‍മീതിനെ താഴെയിറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോക്ക് ഡൗണ്‍ മൂലം ഷൂട്ടിംഗ് നിലച്ചതിനാല്‍ മന്‍മീത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.നവി മുംബയിലായിരുന്നു താമസം.വീട്ടുവാടക പോലും നല്‍കാനാവാത്ത അവസ്ഥയിലായിരുന്നു മന്‍മീതെന്നാണ് വിവരം. മന്‍മീതിന്റെ ഭാര്യയുടെ കരച്ചില്‍ അയല്‍ക്കാര്‍ കേട്ടിട്ടും അവഗണിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന് കൊവിഡാണെന്ന ധാരണയെത്തുടര്‍ന്നാണ് ഈ മുഖംതിരിക്കലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button