EntertainmentKeralaNews

‘എന്റെ വീട്ടിലേക്ക് ആർക്കും വരാവുന്നതാണ്, സൗകര്യങ്ങൾ ഒരുക്കാം…’ വൈറലായി വീണ്ടും ടോവിനോയുടെ പോസ്റ്റ്

കൊച്ചി:കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു 2018 ലെ പ്രളയം. സമാനതകളില്ലാത്ത വലിയൊരു ദുരന്തം നേരിട്ട സമയത്ത് എല്ലാ വിഭാഗീയതകൾക്കുമപ്പുറം എല്ലാവരും ഒറ്റക്കെട്ടായി നിന്ന മലയാളി മറ്റു ഏതൊരു ജനതയ്ക്കുമുള്ള പാഠവുമായിരുന്നു. ഇപ്പോഴിതാ പ്രളയം പശ്ചാത്തലമാക്കുന്ന മലയാള സിനിമ ‘2018’ തിയേറ്ററുകളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടൻ ടൊവിനോ തോമസിൻറെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രളയസമയത്ത് സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽപ്പെട്ട മനുഷ്യർ പൂർണ്ണമായും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി മാറിയിരുന്നു. ഒട്ടേറെ സിനിമാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിലേക്ക് നേരിട്ട് എത്തിയിരുന്നു. ആ കൂട്ടത്തിൽ സജീവമായി ഇടപെട്ട നടനാണ് ടൊവിനോ തോമസ്. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തിയിരുന്ന ടൊവിനോ ആളുകൾക്ക് സാധനങ്ങളും മറ്റും ഇറക്കാൻ സഹായിക്കുന്ന ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

അതോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരം എല്ലാവരിലും എത്തിക്കാനായി സോഷ്യൽ മീഡിയ കാര്യമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അന്ന് ടോവിനോ തോമസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ്  ഇപ്പോൾ സിനിമ ഇറങ്ങിയതിൻറെ പശ്ചാത്തലത്തിൽ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ദുരിതബാധിതരെ തൻറെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു ടോവിനോ പങ്കുവെച്ചത്.

ടോവിനോയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു

“ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിലുള്ള എന്റെ വീട്ടിലാണുള്ളത്. ഇവിടെ കൂടുതൽ അപകടകരമായ രീതിയിൽ ഒന്നും വെള്ളം പൊങ്ങിയിട്ടില്ല. ഇപ്പോൾ ഇവിടെ കറൻറ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. ഇത് തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്ക് വേണമെങ്കിലും ഇവിടെ വരാവുന്നതാണ്.

ഞാൻ എന്നെക്കൊണ്ട് കഴിയും വിധം സഹായിക്കും. താമസിക്കാൻ പറ്റുന്നവർക്കെല്ലാം ഇവിടെ താമസിക്കാവുന്നതാണ്. അതിനുള്ള സൗകര്യങ്ങൾ ഞാൻ ഒരുക്കാം. എന്നാൽ ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷയാണ്”- ടൊവിനോ പറഞ്ഞു.

2018 ഓഗസ്റ്റ് പതിനാറിന് ടോവിനോ പങ്കുവെച്ച പോസ്റ്റ് ആണിത്. എന്നാൽ ഇപ്പോൾ സിനിമ ഇറങ്ങിയതിനു പിന്നാലെ ഒട്ടേറെ പേർ കമൻറ് ചെയ്യുന്നതിനാൽ ഈ പോസ്റ്റ് വീണ്ടും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ടൈംലൈനുകളിലേക്ക് കാര്യമായി എത്തിയിരിക്കുകയാണ്. 2018 ലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ടോവിനോ അല്ലാതെ മറ്റൊരാളും അനുയോജ്യൻ അല്ലെന്നാണ് ചില കമൻറുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker